മയോണൈസ് കൂട്ടി ചിക്കൻ കഴിച്ചു; കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

news image
Jan 16, 2023, 11:25 am GMT+0000 payyolionline.in

കണ്ണൂർ: ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ  വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ അറിയിച്ചു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികൾ കഴിച്ചത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോക്ടർ അറിയിച്ചു. നിരീക്ഷണത്തിൽ വെച്ച ശേഷം ഡിസ്ചാർജ് ചെയ്യാൻ കഴിയുമെങ്കിൽ ഇന്ന് തന്നെ കുട്ടികളെ ഡിസ്ചാർജ് ചെയ്യും. അവശത കണ്ടാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe