‘മയ്യഴി ഗാന്ധി ‘ യുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം: രമേശ് പറമ്പത്ത് എംഎൽഎ

news image
Jul 26, 2021, 10:38 pm IST

മാഹി: മയ്യഴിവിമോചന പോരാട്ടത്തിലെ അഗ്നി താരമായിരുന്ന മയ്യഴി ഗാന്ധി ഐ.കെ.കുമാരൻ മാസ്റ്ററുടെ പൂർണ്ണകായ ഛായാ ചിത്രം പന്തക്കൽ ഐ.കെ.കെ.ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ മാഹി എം.എൽ.എ.രമേശ് പറമ്പത്ത് അനാച്ഛാദനം ചെയ്തു.
മയ്യഴി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ആദ്യാവസാനമുള്ള ചരിത്ര ഗാഥയാണ് കുമാരൻ മാസ്റ്റരുടെ ജീവിതമെന്നും, ഇത് തലമുറകൾക്ക് പകർന്നു കൊടുക്കാൻ അക്കാദമിക് തലത്തിൽ തന്നെ സംവിധാനമുണ്ടാകണമെന്നും എ.എൽ.എ.പറഞ്ഞു.

 

രമേശ് പറമ്പത്ത് എം എൽ.എ.പന്തക്കൽ സ്കൂളിൽ ഐ.കെ കുമാരൻ മാസ്റ്ററുടെ ഛായാപടം അനാച്ഛാദനം ചെയ്യുന്നു

പ്രമുഖ ചിത്രകാരി കലൈമാമണി സതി ശങ്കറിനെ ചടങ്ങിൽ വൈ. പ്രിൻസിപ്പാൾ പി.എം. ഷീല പൊന്നാട അണിയിക്കുകയും, എം.എൽ.എ ഉപഹാരം നൽകുകയും ചെയ്ത് ആദരിച്ചു.
ചടങ്ങിൽ പി.എം. ഷീല അദ്ധ്യക്ഷത വഹിച്ചു. സി.കെ.ജയറാം, കെ. പി.ജ്യോതിർ മനോജ്, എൻ. സിഗേഷ്, വി.പി.പ്രഭ, രസിത ടീച്ചർ എന്നിവർ സംസാരിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe