മരക്കാർ തീയേറ്ററിലെത്തില്ലെന്ന് ഉറപ്പായി, ഒടിടി റിലീസ് സ്ഥിരീകരിച്ച് ആൻ്റണി പെരുമ്പാവൂർ

news image
Nov 5, 2021, 5:39 pm IST payyolionline.in

കൊച്ചി: പ്രിയദർശൻ – മോഹൻലാൽ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടൽ തീയേറ്റർ റിലീസുണ്ടാവില്ലെന്ന് ഉറപ്പായി. മരക്കാർ ഒടിടി റിലീസിയാരിക്കുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പറഞ്ഞു. തീയേറ്റർ റിലീസിനായി എല്ലാ സാധ്യതകളും തേടിയെങ്കിലും ഫലം കണ്ടില്ലെന്നും ഈ സാഹചര്യത്തിൽ ചിത്രം ഒടിടി റിലീസിന് വിടുകയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കി.

 

 

തീയേറ്റർ റിലീസ് നടക്കാതിരിക്കാൻ ഇപ്പോൾ പറഞ്ഞു കേട്ടതല്ല കാരണങ്ങൾ. മരക്കാർ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാൻസ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റർ ഉടമകൾക്ക് കൂടുതൽ പരിഗണനകൾ നൽകാനാവില്ലെന്ന് പറഞ്ഞു. ചേംബറുമായി നടത്തിയ ചർച്ചയിൽ എല്ലാ തീയേറ്ററിലും 21 ദിവസം മരക്കാർ കളിക്കാമെന്ന് ഉറപ്പ്നൽകിയിരുന്നു. എന്നാൽ ഈ കരാറിൽ എല്ലാ തീയേറ്ററുകളും ഒപ്പിട്ടില്ല. തീയേറ്റർ അഡ്വാൻസായി മരക്കാറിന് ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രമാണെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe