‘കുട്ടിയെ ചവിട്ടി തെറിപ്പിച്ചു, ചുമരിൽ ഇടിച്ചു വീണു’, കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം

news image
Apr 1, 2024, 7:20 am GMT+0000 payyolionline.in

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ടെലിഫോണ്‍ സംഭാഷണം പുറത്ത്.ഫായിസിന്‍റെ അമ്മയുടെ മടിയിലിരുന്ന കുട്ടിയെ ഫായിസ് ചവിട്ടുകയായിരുന്നെന്ന് വ്യക്തമാക്കുന്ന നിര്‍ണായക സംഭാഷണമാണ് പുറത്തുവന്നത്. പ്രതി മുഹമ്മദ്‌ ഫായിസിന്‍റെ സഹോദരീ ഭർത്താവായ അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണ് ക്രൂര മര്‍ദനത്തെക്കുറിച്ച് പറയുന്നത്.

ആ കുട്ടിയെ ഒരൊറ്റ ചവിട്ടായിരുന്നുന്നുവന്നും തടയാൻ ശ്രമിച്ചപ്പോള്‍ ഫായിസ് ഭീഷണിപ്പെടുത്തിയെന്നുമാണ് അന്‍സാര്‍ സംഭാഷണത്തില്‍ പറയുന്നത്. പൊലീസില്‍ മൊഴികൊടുക്കാൻ പറഞ്ഞിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും അന്‍സാര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്നതാണ് ഫോണ്‍  സംഭാഷണം. ഫായിസിന്‍റെ അമ്മയുടെ മടിയിൽ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്.

 

അമ്മയുടെ മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷി കൂടിയായ അൻസാർ പറയുന്നത്. ചവിട്ടേറ്റ കുട്ടി തെറിച്ചു പോയ്‌ ചുമരിൽ ഇടിച്ചു വീണു. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ഫായിസിന്‍റെ അമ്മയ്ക്കും അറിയാമെന്നും അന്‍സാര്‍ പറയുന്നുണ്ട്. കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാൻ ഫായിസ് ശ്രമിച്ചിരുന്നുവന്നും കുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിനു ഫായിസ് കയർത്തിരുന്നതായും അൻസാർ പറയുന്നുണ്ട്. നിലവില്‍ ഫായിസിനെ മാത്രമാണ് കേസില്‍ പൊലീസ് ചെയ്തിരിക്കുന്നത്. നിലവില്‍ പ്രതിയായ ഫായിസ് റിമാന്‍ഡിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe