മലപ്പുറം തുവ്വൂരിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനകളുടെ ആക്രമണം; വാഹനങ്ങൾ തകർത്തു

news image
May 9, 2023, 8:01 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം തുവ്വൂരിൽ ജനവാസ കേന്ദ്രത്തിൽ കൂട്ടംതെറ്റിയ കാട്ടാനകളെത്തിയത് ഭീതി പരത്തി. കട്ടാനാകളെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. ഏതാനും ബൈക്കുകളും ആനകൾ തകർത്തു.

പറയൻ മേടിൽ നിന്നുമിറങ്ങിയ പിടിയാനയും കുട്ടിയാനയനയുമാണ് ഇരിങ്ങാട്ടിരി വഴി തുവ്വൂർ വെള്ളോട്ടുപാറയിലെത്തിയത്. ഭവനപറമ്പിലൂടെ തുവ്വൂർ ഹൈസ്കൂൾ ഗ്രൗണ്ട്, നിലമ്പൂർ – തുവ്വൂർ റെയിൽവേ ട്രാക്ക് എന്നിവിടങ്ങളിലൂടെ എത്തിയ ആനകൾ ഏറെ നേരം ജനവാസ പ്രദേശങ്ങളെ ഭീതിയിലാക്കി.

മാധ്യമ പ്രവർത്തകൻ സി.എച്ച് കുഞ്ഞു മുഹമ്മദിന്‍റേതടക്കം ബൈക്കുകളാണ് തകർത്തത്. കക്കാട്ടിൽ ഉണ്ണികൃഷ്ണനാണ് കാട്ടാനകളെ കണ്ട് ഓടുന്നതിനിടെ പരിക്കേറ്റത്.

കാട്ടാനകളെ തിരിച്ച് കാട്കയറ്റാനുള്ള ശ്രമം കരുവാരക്കുണ്ട്, മേലാറ്റൂർ, പാണ്ടിക്കാട് സ്റ്റേഷനുകളിലെ പൊലീസുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe