മലപ്പുറം വേങ്ങരയിൽ 19 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സ തേടി

news image
Feb 28, 2024, 1:49 pm GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം വേങ്ങരയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്പ് ജി എൽ പി സ്കൂളിലെ 18 കുട്ടികളും ഒരു അധ്യാപികയും ആണ്  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. അച്ഛനമ്പലം കണ്ണമംഗലം ജി എം യു പി സ്കൂളിൽ വെച്ച് നടന്ന എൽ എസ് എസ് പരീക്ഷ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ല എന്ന ആശുപത്രി അധികൃതർ അറിയിച്ചു. ഉച്ചഭക്ഷണമായി ഇവർക്ക് സ്കൂളിൽ നിന്ന് ചോറും ചിക്കൻ കറിയും തൈരും ആണ് നൽകിയത്. ഈ സ്കൂളിൽ ആകെ 195 കുട്ടികളാണ് പരീക്ഷയ്ക്ക് എത്തിയത്. നിലവിൽ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വിവരങ്ങൾ ഇല്ല. സ്കൂളിൽ സ്ഥിരം ഉപയോഗിക്കുന്ന അരി അല്ലെന്നും പുറമേ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചതെന്നും ആണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe