മലപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദ്ദിച്ച് കൊന്നു, കാരണം കുടുംബവഴക്കെന്ന് സംശയം, അറസ്റ്റ്

news image
Sep 14, 2022, 1:30 pm GMT+0000 payyolionline.in

മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ്, ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സുരേഷും ഭാര്യ രമണിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ മർദ്ദനത്തിനിടെയിലാണ് യുവതി കൊല്ലപ്പെട്ടത്. തലയ്ക്ക് പിറകിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ശരീരത്തിന്റെ മറ്റിടങ്ങളിലും ചതവുകളുണ്ട്.

മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. കൊലപാതക വിവരം അയൽവാസികളാണ് പൊലീസിൽ അറിയിച്ചത്. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മലപ്പുറത്ത് നിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe