മലപ്പുറത്ത് വീടിന് മുകളിൽനിന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

news image
May 13, 2023, 10:15 am GMT+0000 payyolionline.in

മലപ്പുറം∙  കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിൽ വീടിന് മുകളിൽ നിന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണശ്രമത്തിനിടെയാണ് വീഴ്ച്ച എന്നാണ് നിഗമനം. ഇയാളെ നാട്ടുകാർ മർദിച്ചു എന്ന ആരോപണത്തെ തുടർന്ന് പൊലീസ് ചിലരെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ 2 മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ മുറ്റത്ത് ഒരാൾ വീണു കിടക്കുന്നത് കാണുകയായിരുന്നു. പിന്നീട് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വീട്ടുകാരും അയൽവാസികളും ഉൾപെടെ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചേദ്യം ചെയ്തു വരുന്നു. പൊലീസ് സംഭവസ്ഥലത്ത് ശക്തമായ കാവൽ ഏർപ്പെടുത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നു പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe