മലപ്പുറം: കാളികാവില്‍ കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് അപകടം. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിക്കൊപ്പം കിണറ്റില്‍ വീണത്. നാട്ടിലിറങ്ങിയ പന്നികളെ ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം നടന്നത്. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുന്ന തെളിക്കാരനാണ് അയ്യപ്പന്.
മലപ്പുറത്ത് വേട്ടക്കിടയില്‍ പന്നി ആക്രമണം, വേട്ടക്കാരനും പിന്നാലെ പന്നിയും കിണറ്റില്‍
Feb 23, 2024, 7:22 am GMT+0000
payyolionline.in
കൊലപാതകം: ചെറിയപ്പുറം ക്ഷേത്ര ഉൽസവം നിർത്തിവെച്ചു
കൊടും ചൂടില്‍ വെന്തുരുകി കേരളം, ഇനിയും ഉയരും; 9 ജില്ലകളിൽ ഇന്നും നാളെയും യെല് ..