മലയോര മേഖലയിലെ അക്രമങ്ങളില്‍ സി.പി.എം. പങ്ക് അന്വേഷിക്കണം: മുല്ലപ്പള്ളി

news image
Nov 19, 2013, 3:36 pm IST payyolionline.in

തുറയൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മലബാറിലുണ്ടായ ആക്രമണങ്ങളില്‍ സി.പി.എമ്മിനുള്ള പങ്ക് അന്വേഷിക്കണമെന്ന്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത മറന്ന്, സി.പി.എം. ഹര്‍ത്താല്‍ നടത്തി സ്വയം അപഹാസ്യരാവുകയാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തുറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി.ജെ. തോമസ്, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ഇ. അശോകന്‍, സി.എം.ബാബു, എം.പി. ബാലന്‍, സി.കെ. നാരായണന്‍, വി.വി. അമ്മത്, കെ.കെ. അബ്ദുറഹിമാന്‍, എം. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. പദയാത്ര പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. പി. സഹദേവന്‍, ഇ.കെ. ഭാസ്‌കരന്‍, പി. റഫീഖ്, വി. ഭാസ്‌കരന്‍ നായര്‍, ഇ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe