മഴക്കെടുതി; കെഎസ്ഇബിക്ക് പന്ത്രണ്ടരകോടിയുടെ നഷ്ടം, മൂന്നരലക്ഷം കണക്ഷനുകള്‍ റദ്ദായി

news image
Oct 17, 2021, 6:06 pm IST

തിരുവനന്തപുരം: മഴക്കെടുതിയില്‍ കെഎസ്ഇബിക്ക്  പന്ത്രണ്ടരകോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. ഇത് യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കും. മൂന്നരലക്ഷം വൈദ്യുതി കണക്ഷനുകള്‍ റദ്ദായി. രണ്ടരലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. ബാക്കി കണക്ഷനുകള്‍ എത്രയും വേഗം പുനസ്ഥാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. തല്‍ക്കാലം ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.

 

 

 

അതേസമയം അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാല്‍ തുലാവർഷത്തിന് മുന്നോടിയായിയുള്ള കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച്ച മുതൽ നാല് ദിവസത്തേക്ക് വ്യാപക മഴ തുടരും.

 

 

ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഇനിയും മഴ തുടർന്നാൽ സ്ഥിതി വഷളാകും.

കെഎസ്ഇബിയുടെ കക്കി, ഷോളയാർ, പെരിങ്ങൽകൂത്ത്, കുണ്ടള, കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ ഡാമുകളിലാണ് നിലവിൽ റെഡ്  അലർട്ടുള്ളത്. ജലസേചന വകുപ്പിന്‍റെ പീച്ചി, ചുള്ളിയാർ ഡാമുകളിലും റെഡ് അലർട്ടാണ്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe