മഴയെ തുടർന്ന് ജോലിയില്ലാതായി; റെയിൽവേ സ്റ്റേഷനിലെത്തിയത് നൂറുകണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ

news image
Jun 20, 2021, 2:26 pm IST

മൊറാദാബാദ്: ജോലിയില്ലാതായതോടെ നഗരം വിടാനായി ​ശനിയാഴ്ച രാത്രി മൊറാദാബാദ്​ ജങ്​ഷൻ റെയിൽവേ സ്​റ്റേഷനിലെത്തിയലത്​ നൂറുകണക്കിനാളുകൾ. കനത്ത മഴയെ തുടർന്ന്​ ഇഷ്​ടികച്ചൂളയിൽ ജോലിയില്ലാതായതോടെയാണ്​ അന്തർസംസ്​ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക്​ മടങ്ങുന്നത്​. ‘മഴയെ തുടർന്ന്​ ഇവിടെ പണിയില്ല. അതുകൊണ്ട്​ അവർ ബിഹാറിലെ ഭഗൽപൂരിലുള്ള ഗ്രാമത്തിലേക്ക്​ മടങ്ങുകയാണ്’- ഇഷ്​ടിക്കച്ചൂളയുടെ ഉടമകളിൽ ഒരാളായ ആഷിശ്​ പറഞ്ഞു​.

ചിത്രങ്ങളിൽ സാമൂഹിക അകലം പോലും പാലിക്കാതെ നൂറു കണക്കിന്​ തൊഴിലാളികൾ റെയിൽവേ സ്​റ്റേഷനിൽ കൂട്ടംകൂടി നിൽക്കുന്നത്​ കാണാം. അതിൽ ത​ന്നെ നിരവധി പേർ മാസ്​ക്​ ധരിച്ചിട്ടുമില്ല. ധരിച്ചവരാണെങ്കിൽ മൂക്ക്​ പൂർണമായി മറക്കാതെ താടിയിലാണ്​ വെച്ചിരിക്കുന്നത്​. ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 500ൽ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന്​ യു.പി സർക്കാർ അറിയിച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe