മഹാരാഷ്ട്രയിലെ സാഹചര്യമല്ല കേരളത്തിൽ ; സിൽവർ ലൈൻ നടപ്പാക്കണമെന്ന് കിസാൻ സഭ

news image
Jan 14, 2022, 2:46 pm IST payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റി കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ. പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നു. കേരളത്തിന് ഗുണകരമായ പദ്ധതിയാണിതെന്നും മേധാ പട്കറുടെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സാഹചര്യമല്ല കെ റെയിലിന്റേതെന്നും കിസാൻ സഭ വിശദീകരിച്ചു. കിസാൻ സഭ കൗൺസിൽ കെ റെയിലിനെ പിന്തുണച്ച് പ്രമേയം പാസ്സാക്കി. കർഷക സംഘത്തിന്റെ 20000 യൂണിറ്റുകൾ പദ്ധതിക്കായി പ്രചരണം നടത്തും. പദ്ധതിയെ പിന്തുണച്ച് പ്രചാരണം നടത്താൻ ട്രേഡ് യൂണിയനുകളോടും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും സംഘടനകളോടും എഐകെഎസ് ആഹ്വാനം ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe