ദില്ലി: മഹാരാഷ്ട്രയിലെ പൂനയിൽ 68 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേർ മരിച്ചു. അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ സ്ഥരീകരണം. വൈറസ് സ്ഥിരീകരിച്ച 68 പേരില്‍ 26 പേർ ഗർഭിണികളാണ്. എല്ലാവരും ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിവരം. രോഗം പടരുന്ന പശ്ചാത്തലത്തില്‍ പൂനെയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ജൂണ്‍ ആവസാനം മുതലാണ് മഹാരാഷ്ട്രയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച് തുടങ്ങുന്നത്.
മഹാരാഷ്ട്രയിൽ സിക്ക വൈറസ്: രോഗബാധിതരിൽ 26 പേർ ഗർഭിണികൾ, ആകെ 68 പേർക്ക് രോഗം
Aug 7, 2024, 10:30 am GMT+0000
payyolionline.in
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; കേസിൽ മുൻകൂർ ജാമ്യം തേടി ..
അർജുനെ കണ്ടെത്താൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യും: മുഖ്യമന്ത്രി