മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി

news image
Apr 11, 2021, 6:27 pm IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.  ദുബായിയില്‍ നിന്നെത്തിയ കണ്ണൂര്‍ യാത്രക്കാരമാണ് പിടിയിലായത്. ഇയാളില്‍ നിന്ന്  ആറ് പാക്കറ്റ് ജ്യൂസ് പിടിച്ചെടുത്തതായി കസ്റ്റംസ് വ്യക്തമാക്കി. ഒരു കോടി വിലവരുന്ന രണ്ട് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റൈ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ജ്യൂസില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe