മാരുതി കഴിഞ്ഞ മാസം ഇറക്കിയ കാറുകള്‍ തിരിച്ചു വിളിക്കുന്നു

news image
Nov 28, 2013, 2:00 pm IST payyolionline.in
ഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി 1,492 യൂണിറ്റ്‌ കാറുകള്‍ തിരികെ വിളിക്കുന്നു. എര്‍ട്ടിഗ, സ്വിഫ്‌റ്റ്‌, ഡിസയര്‍, എ സ്റ്റാര്‍ എന്നീ മോഡല്‍ കാറുകളുടെ സ്റ്റിയറിംഗിനുണ്‌ടായ അപാകതയെ തുടര്‍ന്നാണ്‌ തിരികെ വിളിക്കുന്നത്‌. ഈ വര്‍ഷം ഒക്‌ടോബറിലിറക്കിയ എര്‍ട്ടിഗ 306, സ്വീഫ്‌റ്റ്‌ 592, ഡിസയര്‍ 581, എ സ്റ്റാറിന്റെ 13 കാറുകള്‍ എന്നിവയാണ്‌ തിരികെ വിളിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe