മാരുതി സുസുകിയുടെ വില്പനയില്‍ 2 % വര്‍ധന

news image
Nov 14, 2013, 1:06 pm IST payyolionline.in
ദില്ലി: ഇന്ത്യന്‍ കാര്‍ വിപണിയിലെ ഒന്നാം സ്ഥാന ക്കാരായ മാരുതി സുസുകി ഇന്ത്യ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം വരെ വില്പനയില്‍ 2 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കി. ഈ ഒക്ടോബറില്‍ ഉണ്ടായ 105087 യൂണിറ്റ് വില്പനയുടെ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത് 103108 യൂണിറ്റ് മാത്രം. എന്നാല്‍ ഇന്ത്യന്‍ കാര്‍ വിപണി മൊത്തത്തില്‍ മന്ദഗതി യിലായിരുന്നു ഈ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ചത്. മാരുതിയുടെ മിനികാര്‍ വില്പന പക്ഷേ കുറഞ്ഞു. ആള്‍ട്ടോ 800, എ സ്റ്റാര്‍, വാഗണ്‍ ആര്‍ തുടങ്ങിയവയുടെ വില്പനയാണ് കുറഞ്ഞത്. മുന്‍ വര്‍ഷേത്തെക്കാള്‍ 6.8% ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

സ്വിഫ്റ്റ്,എസ്റ്റിലോ,റിറ്റ്‌സ് കാറുകളുടെ വില്പനയും കുറഞ്ഞു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 1.2% ആണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം 22459 യുണിറ്റുകളുടെ വില്പന നടന്ന സ്ഥാനത്ത് ഈ വര്‍ഷം 22188 ന്റെ വില്പന മാത്രമേ നടന്നിട്ടുള്ളു. എന്നാല്‍ ഡിസയര്‍ കാറുകളുടെ വില്പന 19.6% ത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ഒമ്‌നി, ഇക്കോ വാനുകളുടെ വില്പന 11.3% ആയി വര്‍ധിച്ചതായും ഇറക്കുമതി 27 ശതമാനം വര്‍ധിച്ചതായും മാരുതി സുസുകി ഇന്ത്യ വക്താക്കള്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe