മാരുതി സുസുക്കിയുടെ എല്ലാ വിഭാഗം കാറുകള്‍ക്കും ജനുവരിയില്‍ വിലകൂടും

news image
Dec 11, 2013, 11:58 am IST payyolionline.in

വിലകൂടും.നിര്‍മാണച്ചെലവു കൂടിയതാണ്‌ വില വര്‍ധനയ്‌ക്കു കാരണമായതെന്ന് കമ്പനിയുടെ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സെയില്‍സ്‌ വിഭാഗം തലവനും ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറുമായ മായങ്ക്‌ പരീഖ്‌ വ്യക്തമാക്കി. മാരുതി വില്‍പ്പനനിരക്കില്‍ കേരളത്തില്‍ വളരെ മുമ്പിലാണ്‌. വാഹനവിപണിയില്‍ വില്‍പ്പനനിരക്ക്‌ 8 ശതമാനം കുറഞ്ഞപ്പോഴും മാരുതിയുടെ വില്‍പ്പനനിരക്കില്‍ 13 ശതമാനം വര്‍ധനയാണ്‌ ഈ വര്‍ഷമുണ്ടായത്‌. ഇതിനു കാരണം ഗ്രാമീണമേഖലയിലെ വില്‍പ്പന നിരക്കിലുള്ള ഉയര്‍ച്ചയാണ്‌. നാലു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗ്രാമീണമേഖലയിലെ വില്‍പ്പന 5 ശതമാനമായിരുന്നുവെങ്കില്‍ മേരാ സപ്‌ന മേരാ മാരുതി എന്ന പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം അത്‌ 28 ശതമാനമായി. കഴിഞ്ഞ മാസം അത്‌ വീണ്ടും 31 ശതമാനമായി ഉയര്‍ന്നിരുന്നു. രാജ്യത്തിലെ 6.6 ലക്ഷം ഗ്രാമങ്ങളില്‍ ഇതു വരെ 44,000 ഗ്രാമങ്ങളില്‍ മാത്രമേ മാരുതിയുടെ ഈ പദ്ധതി എത്തിയിട്ടുള്ളൂ. ഉടന്‍ തന്നെ ഒരു ലക്ഷം ഗ്രാമങ്ങളിലേക്ക്‌ ഇതു വ്യാപിപ്പിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം മായങ്ക്‌ പരീഖ്‌ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe