മാഹിയിൽ കടകൾക്ക് തീപിടിച്ചു

news image
Apr 16, 2021, 9:30 am IST

മയ്യഴി : മാഹി ദേശീയപാതയിൽ പാറക്കൽ കുറുമ്പക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ തീപിടിച്ചു. അറഫ, നസീർ ആൻഡ്‌ കമ്പനി, ജോസ് എന്റർപ്രൈസസ് എന്നീ ടൈൽസ് കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാഹി അഗ്നിരക്ഷാസേനയെത്തി സമയോചിതമായ പ്രവർത്തനത്തിലൂടെ സമീപത്തെ കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി. ഈ കെട്ടിടത്തിന്റെ നൂറുമീറ്റർ അകലത്തിൽ ഇരുവശത്തും രണ്ട് പെട്രോൾ പമ്പുകളുണ്ട്.

മാഹിയിലെയും വടകരയിലെയും അഗ്നിരക്ഷാസേനയുടെ ഓരോ യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. തീപ്പിടിത്തത്തിൽ കെട്ടിടത്തിന്റെ പിൻഭാഗത്തെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe