മാഹി അടക്കം 58 സ്റ്റേഷനിലെ ക്ലീനിങ്ങിന് ഫണ്ട് മുന്നറിയിപ്പില്ലാതെ നിർത്തി റെയിൽവേ

news image
Aug 25, 2023, 5:33 pm GMT+0000 payyolionline.in

വടകര : മാഹി റെയിൽവേ സ്റ്റേഷൻ അടക്കം പാലക്കാട് റെയിൽവേ ഡിവിഷനിലെ 58 റെയിൽവേ സ്റ്റേഷനിലേ ക്ലീനിങ്ങിന് നൽകി കൊണ്ടിരുന്ന ഫണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ റെയിൽവേ നിർത്തി . ആഗസ്റ്റ് മാസം ക്ലീനിങ് തൊഴിലാളിക്കൾക്ക് സ്റ്റേഷൻ മാസ്റ്റർമാർ അവരുടെ കയ്യിൽ നിന്നും കൂലി നൽകി.

ഇതിനു മുൻപും ഡിസംബർ മാസത്തിൽ ഫണ്ട് മുടങ്ങിയ പല സ്റ്റേഷനിലും ക്ലീനിങ് നിർത്തിയിരുന്നു. അതെ അവസ്ഥയാണ് ഇപ്പോഴും . അമൃത് പദ്ധതിക്കായി കോടികൾ അനുവദിക്കുമ്പൊഴും യാത്രക്കാർ വൃത്തിഹീനമായ പ്ലേറ്ശുഫോം ശുചിമുറിയും അനുഭവിക്കേണ്ടി വരുന്ന റെയില്‍വെയുടെ നയത്തിൽ ഓൾ ഇന്ത്യ റയില്‍വേ സ്റ്റേഷൻ മാസ്റ്റർ അസ്സോസിയേഷൻ പ്രതിഷേധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe