മാഹി – തലശ്ശേരി മേഖലയില്‍ സഹകരണ ജീവനക്കാർ ധർണ നടത്തി

news image
Jul 22, 2021, 6:20 pm IST

ന്യൂമാഹി : സഹകരണ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടി കുറച്ച നടപടി തിരുത്തുക, സഹകരണ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഇ പി എഫ് അംഗീകാരം ലഭ്യമാക്കി ആദായ നികുതി ഇളവ് വരുത്തുക എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കേരള ബേങ്ക് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ന്യൂ മാഹി ബ്രാഞ്ചിന് മുന്നിൽ കെ ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു എം കെ ഷിനോജ് അധ്യക്ഷത വഹിച്ചു പി അനിൽകുമാർ സംസാരിച്ചു.

തലശ്ശേരി മെയിൻ ബ്രാഞ്ചിന് മുന്നിൽ എസ് ടി ജയ്സൺ ഉദ്ഘാടനം ചെയ്തു. പി കെ ബിജോയ് അധ്യക്ഷത വഹിച്ചു സി കെ പ്രദീപൻ, എൻ രമേശൻ എന്നിവർ സംസാരിച്ചു. സംഗമം ജംഗ്ഷൻ ബ്രാഞ്ചിന് മുന്നിൽ പുത്തലത്ത് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ എം ഷാജി അധ്യക്ഷത വഹിച്ചു സി റാഷിദ് സംസാരിച്ചു.മഞ്ഞോടി ബ്രാഞ്ചിന് മുന്നിൽ ഇ പ്രമോദ് ഉദ്ഘാടനം ചെയ്തു കെ പി അരുൺ കുമാർ അധ്യക്ഷത വഹിച്ചു എ എൻ മുരളി എൻ വി ജിതേഷ് എന്നിവർ സംസാരിച്ചു

 

ന്യൂ മാഹി ബ്രാഞ്ചിന് മുന്നിൽ കെ സി ഇ യു ഏറിയ സിക്രട്ടറി കെ ജയപ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe