മാഹി ശ്രീകൃഷ്ണഭജന സമിതി പ്രസിഡന്റ് പുത്തലത്ത് അനന്തന്‍ നിര്യാതനായി

news image
Jun 18, 2021, 10:20 pm IST

മയ്യഴി: മാഹി ശ്രീകൃഷ്ണ ഭജന സമിതി പ്രസിഡന്റ് പുത്തലത്ത് അനന്തന്‍ (77) നിര്യാതനായി. സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും സി.പി.എം മുന്‍ ബ്രാഞ്ച് സിക്രട്ടറിയായിരുന്നു. മുന്‍ കാല-നാടക പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിലേറെയായി മാഹി ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പരേതരായ പുത്തലത്ത് കൃഷ്ണന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ : ചന്ദ്രമതി. മക്കള്‍: എം.പി.ജോഷ് (തിരുവനന്തപുരം), എം.പി. ജോസ്‌ന. (തിരൂര്‍), എം.പി.ജോബിതശ്രീ (തൃശൂര്‍). മരുമക്കള്‍: നിഖില, സന്തോഷ്, ഗോപകുമാര്‍. സഹോദരങ്ങള്‍: പി.പി.ശശിധരന്‍, പി.പി.രോഹിണി, പി.പി.പത്മിനി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് മാഹി പൊതു ശ്മശാനത്തില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe