മികച്ച പി.ടി.എ.ക്കുള്ള ജില്ലാതല അവാര്‍ഡ് കൊയിലാണ്ടി ഗവ. ഗേള്‍സ് എച്ച്.എസ്.എസിന്

news image
Oct 10, 2013, 11:03 am IST payyolionline.in

കൊയിലാണ്ടി: മികച്ച പി.ടി.എ.ക്കുള്ള വടകര വിദ്യാഭ്യാസ ജില്ലാതല അവാര്‍ഡ് കൊയിലാണ്ടി ഗവ. ഗേള്‍സ് എച്ച്.എസ്.എസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍നിന്ന് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് കെ. സത്യന്‍, വൈസ് പ്രസിഡന്റ് എം.എ. സുധീര്‍ദാസ്, പ്രധാനാധ്യാപകന്‍ എം.എം. ചന്ദ്രന്‍ എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. അവാര്‍ഡ് തുകയായ 25,000 രൂപ സ്‌കൂളിന്റെ വിദ്യാഭ്യാസ-ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe