മികച്ച സ്ഥാപനങ്ങൾക്ക്​ മുഖ്യമന്ത്രിയുടെ എക്സലൻസ്​ അവാർഡ്; പുരസ്​കാര വിതരണം നാളെ

news image
Mar 30, 2023, 2:37 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച വാ​ണി​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡ്, വ​ജ്ര, സു​വ​ർ​ണ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ ഓ​ട്ടോ​മൊ​ബൈ​ൽ, ക​ൺ​സ്​​ട്ര​ക്ഷ​ൻ, ആ​ശു​പ​ത്രി, ഹോ​ട്ട​ൽ- റ​സ്റ്റാ​റ​ന്‍റ്, ഐ.​ടി, ജ്വ​ല്ല​റി, സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ, സ്റ്റാ​ർ ഹോ​ട്ട​ൽ-​റി​സോ​ർ​ട്ട്, മെ​ഡി​ക്ക​ൽ ലാ​ബ്, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ടെ​ക്സ്​​റ്റൈ​ൽ ഷോ​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ 11 മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡ്.

മേ​ഘാ മോ​ട്ടോ​ർ​സ്​ (ഓ​ട്ടോ​മൊ​ബൈ​ൽ), വ​ർ​മ ഹോം​സ്​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​റ​ണാ​കു​ളം(​ക​ൺ​സ്​​ട്ര​ക്ഷ​ൻ), സ​ഞ്ജീ​വ​നി മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ഹോ​സ്​​പി​റ്റ​ൽ ആ​ല​പ്പു​ഴ (ആ​ശു​പ​ത്രി), ജാ​സ്​ ക​ൾ​ന​റി സ്​​പെ​ഷാ​ലി​റ്റീ​സ്​ ഇ​ട​പ്പ​ള്ളി (ഹോ​ട്ട​ൽ), ഓ​വ​ർ​ബാ​ങ്ക്​ ടെ​ക്നോ​ള​ജീ​സ്​ എ​റ​ണാ​കു​ളം(​ഐ.​ടി), ഭീ​മ ജ്വ​ല്ലേ​ഴ്സ്​ പ​ത്ത​നം​തി​ട്ട (ജ്വ​ല്ല​റി), പി.​എ സ്റ്റാ​ർ സെ​ക്യൂ​രി​റ്റീ​സ്​ സ​ർ​വി​സ​സ്​ ആ​ല​പ്പു​ഴ (സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ).

മാ​രി​യ​റ്റ് ഹോ​ട്ട​ൽ കൊ​ച്ചി (സ്​​റ്റാ​ർ ഹോ​ട്ട​ൽ /റി​സോ​ർ​ട്ട്), ഡി.​ഡി.​ആ​ർ.​സി എ​റ​ണാ​കു​ളം (മെ​ഡി​ക്ക​ൽ ലാ​ബ്), ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഷോ​പ്പി​ങ്​ മാ​ൾ എ​റ​ണാ​കു​ളം (സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്), സിം​ല ടെ​ക്സ്റ്റൈ​ൽ​സ്​ കൊ​ട്ടി​യം (ടെ​ക്സ്റ്റൈ​ൽ ഷോ​പ്) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യി.

കെ.​പി മോ​ട്ടോ​ഴ്​​സ്, ജി.​എം.​എ പി​നാ​ക്കി​ൾ ആ​ലു​വ (ഓ​ട്ടോ​മൊ​ബൈ​ൽ), വി​ശ്രം ബി​ൽ​ഡേ​ഴ്സ്, അ​സെ​റ്റ് ഹോം​സ് (ക​ൺ​സ്​​ട്ര​ക്ഷ​ൻ), ഐ ​കെ​യ​ർ ഹോ​സ്​​പി​റ്റ​ൽ ഒ​റ്റ​പ്പാ​ലം, ലൈ​ലാ​സ്​ ഹോ​സ്​​പി​റ്റ​ൽ തി​രൂ​ര​ങ്ങാ​ടി മ​ല​പ്പു​റം (ആ​ശു​പ​ത്രി), ഹോ​ട്ട​ൽ അ​ബാ​ദ് അ​ട്രി​യം എ​റ​ണാ​കു​ളം, ഹോ​ട്ട​ൽ പ്ര​സി​ഡ​ൻ​സി നോ​ർ​ത്ത് കൊ​ച്ചി (ഹോ​ട്ട​ൽ), ഡി.​എ​ൽ.​ഐ സി​സ്റ്റം മ​ല​പ്പു​റം.

അ​മേ​രി​ഗോ സ്​​ട്ര​ക്ച​റ​ൽ എ​ൻ​ജി​നീ​യേ​ഴ്സ്​ ആ​ല​പ്പു​ഴ (ഐ.​ടി), ചെ​മ്മ​ണ്ണൂ​ർ ജ്വ​ല്ലേ​ഴ്സ്​ കോ​ഴി​ക്കോ​ട്, മ​ല​ബാ​ർ ഗോ​ൾ​ഡ് പാ​ല​ക്കാ​ട് (ജ്വ​ല്ല​റി), കേ​ര​ള എ​ക്സ്​ സ​ർ​വി​സ്​ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം, പ്ര​ഫ​ഷ​ന​ൽ സെ​ക്യൂ​രി​റ്റീ​സ്​ കോ​ല​ഞ്ചേ​രി (സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ), ഫോ​ർ പോ​യ​ന്‍റ്​​സ്​​ കൊ​ച്ചി, ബ്ര​ണ്ട​ൻ ഹോ​ട്ട​ൽ കൊ​ച്ചി (സ്​​റ്റാ​ർ ഹോ​ട്ട​ൽ /റി​സോ​ർ​ട്ട്), ബ​യോ വി​ഷ്വ ഇ​ന്ത്യ മാ​വേ​ലി​ക്ക​ര, ഡോ. ​ഗി​രി​ജ ഡ​യ​ഗ്​​നോ​സ്​​റ്റി​ക് ലാ​ബ് ആ​റ്റി​ങ്ങ​ൽ തി​രു​വ​ന​ന്ത​പു​രം (മെ​ഡി​ക്ക​ൽ ലാ​ബ്).

ധ​ന്യ ക​ൺ​സ്യൂ​മേ​ഴ്സ്​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്​ കൊ​ല്ലം, ജാം ​ജൂം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ല​പ്പു​റം (സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ), ക​ല്യാ​ൺ സി​ൽ​ക്സ്​​ ചൊ​വ്വ ക​ണ്ണൂ​ർ, സി​ന്ദൂ​ർ ടെ​ക്സ്റ്റൈ​ൽ​സ്​ ക​ൽ​പ​റ്റ വ​യ​നാ​ട് (ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ക​ൾ) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി വ​ജ്ര, സു​വ​ർ​ണ പു​ര​സ്​​കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. പു​ര​സ്​​കാ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന്​ ​തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ത​ര​ണം ചെ​യ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe