മിച്ചഭൂമി കേസ്: പി.വി.അൻവറിന്റെ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്

news image
Sep 26, 2023, 12:24 pm GMT+0000 payyolionline.in

കോഴിക്കോട്: മിച്ചഭൂമി കേസില്‍ എംഎല്‍എ പി.വി.അൻവറിന്റെ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ്. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് നിർദേശിച്ചിരിക്കുന്നത്.

മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി.വി.അന്‍വര്‍ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്‍ഡ് ഓഫിസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. അന്‍വറും ഭാര്യയും ചേര്‍ന്ന് പിവിആര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സര്‍ക്കാരിനു വിട്ടു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും ഓതറൈസഡ് ഓഫിസര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അന്‍വറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. എന്നാൽ ഇതിൽ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് ഉത്തരവ് ഇട്ടിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe