മിഠായിത്തെരുവിലെ വാഹന വിലക്ക്​ ചർച്ച ചെയ്യുമെന്ന്​ കോ​ഴി​ക്കോ​ട്​ മേയർ

news image
Jan 13, 2021, 9:11 am IST

കോ​ഴി​ക്കോ​ട്​: മി​ഠാ​യി​ത്തെ​രു​വി​ലെ വാ​ഹ​ന ഗ​താ​ഗ​ത നി​രോ​ധ​നം ഭാ​ഗി​ക​മാ​യെ​ങ്കി​ലും നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്​ ഒ​റ്റ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും ജി​ല്ല ഭ​ര​ണ​കൂ​ട​വും എം.​എ​ൽ.​എ​മാ​രു​മ​ട​ക്ക​മു​ള്ള​വ​രു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും മേ​യ​ർ ഡോ. ​എം. ബീ​ന ഫി​ലി​പ്പ്.

ഇ​തു​സം​ബ​ന്ധി​ച്ച്​ സി.​പി.​എം അം​ഗം വ​രു​ൺ ഭാ​സ്​​ക​ർ, കോ​ൺ​ഗ്ര​സി​ലെ എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മേ​യ​ർ. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലൊ​ഴി​കെ വാ​ഹ​നം ക​ട​ത്തി​വി​ടാ​ൻ ക്ര​മീ​ക​ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ വ​രു​ൺ ഭാ​സ്​​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മി​ഠാ​യി​ത്തെ​രു​വി​ല്‍ ക​ച്ച​വ​ട മാ​ന്ദ്യ​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്.​കെ പ്ര​തി​മ​ക്ക്​ മു​ൻ​വ​ശം ച​ങ്ങ​ല​യി​ട്ട്​ ​പൂ​ട്ടി​യ​തി​നാ​ൽ അ​ത്യാ​വ​ശ്യ​ത്തി​ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക്​ എ​ത്താ​നാ​വി​​ല്ലെ​ന്ന്​ എ​സ്.​കെ. അ​ബൂ​ബ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ഹ​നം ക​ട​ത്തി​വി​ട​ണ​െ​മ​ന്ന്​ മു​സ്‌​ലിം ലീ​ഗ് കൗ​ണ്‍സി​ല്‍ പാ​ര്‍ട്ടി നേ​താ​വ് കെ.​മൊ​യ്​​തീ​ൻ കോ​യ​യും സി.​പി.​ഐ​യി​ലെ പി.​കെ. നാ​സ​റും പ​റ​ഞ്ഞു. ക​ച്ച​വ​ട​ക്കാ​രു​ടെ അ​ഭി​പ്രാ​യം കേ​ട്ട്​ പ്ര​ശ്​​ന​പ​രി​ഹാ​രം വേ​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി നേ​താ​വ്​ കെ.​സി. ശോ​ഭി​ത ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല ഭ​ര​ണ​കൂ​ട​വും ടൂ​റി​സം വ​കു​പ്പും ചേ​ർ​ന്നാ​ണ്​ ന​വീ​ക​ര​ണ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന്​ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe