മുംബൈയില്‍ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; ഒരാൾ അറസ്റ്റിൽ

news image
Jun 8, 2023, 4:24 am GMT+0000 payyolionline.in

മുംബൈ: ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 56കാരനായ മനോജ് സാഹ്നിയാണ് അറസ്റ്റിലായത്. മുംബൈയിലെ മിറ റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. മരം മുറിക്കു​ന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ പങ്കാളിയായ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം മൃതദേഹഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

അഴുകിയനിലയിലാണ് മൃതദേഹ ഭാഗങ്ങൾ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മനോജ് സാഹ്നിയും സരസ്വതിയും ലിവ് ഇൻ റിലേഷനിലായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് മനോജ് സാഹ്നി സരസ്വതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ജയന്ത് ബാജിബാലെ പറഞ്ഞു. വിശദമായ അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം പുറത്തു വരുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe