മുംബൈ : മുംബൈയിലെ ഡോംബിവാലിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ ആറു നിലകളിൽ തീപടർന്നു. വിവിഥ സ്ഥലങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. ശനിയാഴ്ച 11 ഓടെയാണ് കെട്ടിടത്തിൽ തീപിടിച്ചത്. കാരണം വ്യക്തമല്ല. തീ പടർന്ന 6 നിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 18 നിലകളുള്ളതാണ് കെട്ടിടം.
