മുക്കാളിയില്‍ പാസഞ്ചര്‍ സ്റ്റോപ്പ്നിർത്തലാക്കിയ  നടപടി പിന്‍വലിക്കണം: വികസന സമിതി ഒപ്പ് ശേഖണം നടത്തി 

news image
Feb 22, 2021, 10:09 am IST

വടകര:  കണ്ണൂർ – കോയമ്പത്തൂർ പാസഞ്ചറിൻ്റെ മുക്കാളി സ്റ്റേഷൻ സ്റ്റോപ്പ് നിർത്തലാക്കിയ  റെയിൽവെയുടെ നടപടി  പിൻവലിക്കുക, മുക്കാളി സ്റ്റേഷനിൽ  ടിക്കറ്റ്റ്  ബുക്കിങ്  സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യമുന്നയിച്ചു റെയിൽവേ  അധികൃതർക്ക് നൽകാൻ മുക്കാളി വികസന സമിതി  നേതൃതത്തിൽ  ഒപ്പ് ശേഖണം നടത്തി.

ഒപ്പ്  ശേഖണം ബ്ലോക്ക്   പഞ്ചായത്ത്  പ്രസിഡന്റ്  കെ പി ഗിരിജ  ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി കെ പ്രീത, റീന രയരോത്ത് എം. പ്രമോദ്, അഡ്വ എസ് ആശിഷ് , എം.പി  ബാബു, പി.ബാബുരാജ് , എ  ടി  മഹേഷ് , പ്രദീപ്  ചോമ്പാല, കൈപ്പാട്ടിൽ ശ്രീധരൻ, ഹാരിസ് മുക്കാളി, കെ  പി  രാഘവൻ, കെ  ടി  ദാമോദരൻ ,അശോകൻ ചോമ്പാല, പ്രശാന്ത് സമത  എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe