മുക്കാളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം

news image
Jan 12, 2022, 5:30 pm IST payyolionline.in

അഴിയൂർ : മുക്കാളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. ബോർഡും ഫർണിച്ചറും കൊടിതോരണങ്ങളും പുസ്തകങ്ങളും കത്തിച്ചു. ഇടുക്കിയിൽ നടന്ന കൊലപാതകത്തിന്റെ വിലാപയാത്ര അഴിയൂർ വിട്ടതിന് ശേഷമാണ് അക്രമം അരങ്ങേറിയത്. ഓഫീസ് നാമവശേഷമാക്കി. അടുത്ത കാലത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം കഴിഞ്ഞിട്ട് കുറച്ച് മാസമേ ആയിട്ടുള്ളു. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

 

വിലാപയാത്ര കടന്ന് പോയതിനു ശേഷം.സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. രാത്രി എട്ടിന് മണിക്ക് കല്ലേറ് ഉണ്ടായതിനു ശേഷം ചോമ്പാല പോലീസിൽ പരാതി ഉന്നയിച്ചിട്ടും തക്കതായ ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാഞ്ഞത് അക്രമത്തിന് ആക്കം കൂട്ടി.

സംഭവ സ്ഥലം മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ , എം കെ.രാഘവൻ എംപി, ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ, വടകര നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ,  മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ്, ബ്ലോക്ക് പ്രസിഡണ്ട് വി കെ അനിൽകുമാർ, കേരളാ  കോൺഗ്രസ് (ജേക്കബ്)  ജില്ലാ സെക്രട്ടറി  പ്രദീപ്  ചോമ്പാല, എം ഇസ്മായിൽ, സുബിൻ മടപ്പള്ളി, ഹരിദാസൻ , സോമൻ കൊളരാട്, പാമ്പള്ളി ബാലകൃഷ്ണൻ , നസീർ വീരോളി , അജയ് മാളിയേക്കൽ തുടങ്ങിയവർ സന്ദർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe