തിക്കോടി : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ സി പി എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. തിക്കോടി പഞ്ചായത്ത് ബസാറിലും പുറക്കാടുമാണ് പ്രകടനം നടത്തിയത്.
തിക്കോടി പഞ്ചായത്ത് ബസാറിലെ പ്രതിഷേധ പ്രകടനത്തിന് സി.പി. എം. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ., എൻ.വി.രാമകൃഷ്ണൻ , ബിജു കളത്തിൽ , ആർ. വിശ്വൻ, കെ.വി. സുരേഷ്, കെ.വി രാജീവൻ , എൻ.എം.ടി അബ്ദുള്ളക്കുട്ടി എന്നിവർ നേതൃത്വം നൽകി.
പുറക്കാട്ടെ പ്രകടനത്തിന് സുരേഷ് ചങ്ങാടത്ത്. പി.കെ സത്യൻ, സി. ലക്ഷ്മി, കെ.സുകുമാരൻ , എ. സദാ നന്ദൻ , പുഷ്പ ചിറ പുറത്ത്, രാധാകൃഷ്ണൻ ടി എന്നിവർ നേതൃത്വം നൽകി.