‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, വിവരം കെട്ടവൻ’: മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ സുധാകരൻ

news image
Jun 19, 2024, 3:15 pm GMT+0000 payyolionline.in

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരൻ സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. അപൂർവം കൊലകളിൽ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

രൂക്ഷഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ വിമർശനമുന്നയിച്ചത്. മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോയെന്ന് ചോദിച്ച സുധാകരൻ അവൻ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചാണ് തുടർന്ന് സംസാരിച്ചത്. അവൻ വെടിവെച്ചു കൊന്ന ആളുകൾ എത്രയാണെന്നും സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേയെന്നും സുധാകരൻ ചോദിച്ചു. കെ സുധാകരന് ആ റെക്കോർഡ് ഇല്ല. സിപിഎമ്മിന്റെ ഓഫീസിൽ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസിൽ നിന്നും പിടിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിവരം കെട്ടവനെന്ന് വിശേഷിപ്പ സുധാകരൻ കോൺഗ്രസ് ആരെയും ബോംബറിഞ്ഞിട്ടും കൊന്നിട്ടുമില്ലെന്നും ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe