മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞ സംഭവം; ദേശീയപാത ഉപരോധിച്ചു

news image
Oct 28, 2013, 3:35 pm IST payyolionline.in

പയ്യോളി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ പ്രതിഷേധ പ്രകടനവും ദേശീയപാത ഉപരോധവും നടത്തി. ഉപരോധ സമരം പയ്യോളി ബ്ലോക്ക്‌ കോണ്‍ഗ്രസ്സ് പ്രസിഡന്റ്‌ മഠത്തില്‍ നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു.

പ്രതിഷേധ പ്രകടനത്തിന് പി.ബാലകൃഷ്ണന്‍, പടന്നയില്‍ പ്രഭാകരന്‍, പുത്തുക്കാട് രാമകൃഷ്ണന്‍, പി.കെ.ഗംഗാധരന്‍, കെ.ടി.വിനോദന്‍, വി.പി.സുധാകരന്‍, വടക്കയില്‍ ഷഫീക്ക്, മുജേഷ് ശാസ്ത്രി, ഇ.കെ.ശീതള്‍ രാജ്, ചെറിയാവി സുരേഷ് ബാബു, ഏഞ്ഞിലാടി അമ്മദ്, ബി.കെ.ജയദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നന്തി ബസാര്‍ :  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചതില്‍ നന്തിബസാറില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി. മേയോന്‍ ഖാദര്‍, നൌഫല്‍ നന്തി, കളിയേരി മൊയ്തു, കാട്ടില്‍ അബൂബക്കര്‍, ടി.കെ.നാസര്‍, സിദ്ധിക്ക് ദാരിമി, പി.മേ.ഫിറോസ്‌, എന്‍.ഹനീഫ, ടി.കെ.അഷറഫ്, മലമ്മല്‍ മൊയ്തു, രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

നന്തിയില്‍ നടന്ന പ്രതിഷേധ പ്രകടനം

 

നന്തിയില്‍ നടന്ന പ്രതിഷേധ പ്രകടനം

പയ്യോളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe