മുഖ്യമന്ത്രിയുടെ ഓഫിസിലും അഴിമതി; കേരളം ബിജെപിക്കൊപ്പം നിൽക്കണം: നഡ്ഡ

news image
Sep 25, 2022, 11:02 am GMT+0000 payyolionline.in

കോട്ടയം: കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽനിന്നു മുക്തമല്ലന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വർധിക്കുന്നു. ബിജെപി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും നഡ്ഡ ആരോപിച്ചു.

അഴിമതിമുക്തമായ വികസനം ഉറപ്പാക്കാൻ ബിജെപിക്കൊപ്പം കേരളം നിൽക്കണമെന്ന് നഡ്ഡ ആവശ്യപ്പെട്ടു. കോട്ടയത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി ഗുണഭോക്താക്കളായ 500 പേർക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയിൽ സീലിങ് ഫാനുകൾ സമ്മാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe