തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനമടക്കം അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
മുമ്പിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതിലേക്ക് പിന്നാലെ വന്ന മറ്റ് വാഹനങ്ങളും ഇടിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രി യാത്ര തുടർന്നു.