മേപ്പയൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വെച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ വ്യാപക പ്രതിഷേധം. യു.ഡി.എഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേപ്പയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്, ഇ.അശോകന്, ഇ.കെ മുഹമ്മദ്, വി.മുജീബ്, കമ്മന അബ്ദുറഹിമാന്, ഭാസ്കരന് കൊഴുക്കലൂര്‍, സുനില്‍ ഓടയില്‍, സി.എം ബാബു, മുജീബ് കോമത്ത്, യു തുഷാര, ഷര്‍മിന കോമത്ത് എന്നിവര്‍ പ്രകടത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ഇ. അശോകന് അധ്യക്ഷത വഹിച്ചു, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്, ഭാസ്കരന് കൊഴുക്കലൂര്‍, കെ.എം.എ അസീസ് എന്നിവര്‍ പ്രസംഗിച്ചു. എം.കെ അബ്ദുറഹിമാന് സ്വാഗതം പറഞ്ഞു.
മുഖ്യമന്ത്രിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മേപ്പയൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനം