കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. മലബാർ ക്രിസ്ത്യൻ കോളേജിൽ പകൽ 11ന് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരിപാടി ഉദ്ഘാടനം ചെയ്യും. പകൽ 3.30ന് പേരാമ്പ്ര ബൈപാസ് ഉദ്‌ഘാടനം. അഞ്ചിന് ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ പൊതു സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.