മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിൽ ഭക്തജന സംഗമം

news image
Nov 5, 2023, 2:44 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിലെ ഭക്തജന സംഗമം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കർപ്പൂരാദി ദ്രവ്യ നവീകരണ കലശത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പുഷ്പാലയം അശോകൻ അധ്യക്ഷനായി.

കോട്ടയിൽ ക്ഷേത്രം തന്ത്രി മേപ്പള്ളി ഉണ്ണികൃഷ്ണൻ അടിതിരി പ്പാട്, ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പടമ്പ് കുബേരൻ സോമയാജിപ്പാട്, ട്രസ്റ്റി ബോർഡ് ചെയർമാൻ മങ്കൂട്ടിൽ ഉണ്ണിനാ യർ, മാനേജർ വയങ്ങോട്ട് സോമശേഖരൻ, കോട്ടയിൽ ക്ഷേത്രം മേൽശാന്തി മരക്കാട്ട് ഇല്ലത്ത് അപ്പുണ്ണി നമ്പൂതിരി, കോവിലകം മേൽശാന്തി എടമന ഉണ്ണി കൃഷ്ണൻ നമ്പൂതിരി, പ്രകാശൻ നെല്ലി മഠം, എടവലത്ത് രജീഷ്, കിഴക്കേടത്ത് ശ്രീനിവാസൻ, അരയങ്ങാട്ട് സുധാകരൻ, രമചാലിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe