മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിൽ അടിപിടി; ത​ല​ക്ക് പൊ​ട്ട​ലേ​റ്റ യുവാവിനെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജില്‍ പ്ര​വേ​ശി​പ്പി​ച്ചു

news image
Nov 8, 2021, 4:57 pm IST payyolionline.in

കി​ഴ​ക്കേ​ക​ല്ല​ട: മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് ത​ല​ക്ക് പ​രി​ക്കേ​റ്റു. ത​ല​ക്ക് പൊ​ട്ട​ലേ​റ്റ അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രണ്ട്​റോഡ്​ സ്വ​ദേ​ശി​ക​ളാ​യ ജോ​സ് പ്ര​സാ​ദ് (47), അ​ഭി​ലാ​ഷ് (27), ജോ​ഷി തോ​മ​സ് (30) എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യി. ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​ധീ​ഷ് കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നീ​ഷ്, എ​സ്.​ഐ ശ​ര​ത്, എ.​എ​സ്. ഐ​മാ​രാ​യ സ​ജീ​വ്, സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

 

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe