മുതിർന്ന മാധ്യമ പ്രവർത്തകന്‍ കെ എം റോയ് അന്തരിച്ചു

news image
Sep 18, 2021, 4:33 pm IST

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 85 വയസ്സായിരുന്നു. കൊച്ചു കടവന്ത്രയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും. കേരള ഭൂഷൺ, ദി ഹിന്ദു, യു എൻ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീർഘനാൾ മംഗളം ജനറൽ എഡിറ്റർ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.

 

 

 

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേര്ണലിസ്‌റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവർത്തിച്ചിരുന്നു. മൂന്ന് നോവൽ രണ്ട് യാത്ര വിവരണങ്ങൾ എന്നിവ അടക്കം നിരവധി കൃതികൾ എഴുതിയിട്ടുണ്ട്. കെ എം റോയ് മാധ്യമ രംഗത്തെ പ്രതിഭയെന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe