മുസ്ലിം യൂത്ത് ലീഗിന്റെ ത്രിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

news image
Dec 15, 2013, 11:37 am IST payyolionline.in

വാണിമേല്‍:  മോഡി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിന്  പകരം മതേതര കൂട്ടായ്മയില്‍ വിള്ളലുണ്ടാക്കാനുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ ഭാഗത്ത്  നിന്നുണ്ടാവുന്നത് ശരിയല്ലെന്ന്  മുസ്ലീം യൂത്ത് ലീഗ് ദേശിയ കണ്‍വീനര്‍ പി.കെ ഫിറോസ്‌. ക്രിയാത്മക വിമര്‍ശനം ഉള്‍കൊണ്ട് നെഹ്‌റു വിഭാവനം ചെയ്ത രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സംഘമാവുക സാന്ത്വനത്തിന് സമാധാനത്തിന് എന്ന  പ്രേമേയാടിസ്ഥാനത്തില്‍ വാണിമേല്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.

 മര്‍ഹളറ മടോബൊയില്‍ ഇബ്രാഹിം നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.കെ മൂസ മാസ്റ്റര്‍ പതാക  ഉയര്‍ത്തിയതോടെയാണ്‌ ത്രിദിന  സമ്മേളനം തുടങ്ങിയത്. ഉദ്ഘാടന സമ്മേളനത്തില്‍  നിയോജകമണ്ഡലം  യൂത്ത് ലീഗ് പ്രസിഡണ്ട്‌ എം.കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. സി.വി.എം വാണിമേല്‍, സി.കെ സുബൈര്‍, എം.പി സൂപ്പി, വി.വി മുഹമ്മദലി, ടി ആലിഹസ്സന്‍, സി. സൂപ്പി മാസ്റ്റര്‍, സി.കെ മമ്മു മാസ്റ്റര്‍, വി.കെ മൂസ മാസ്റ്റര്‍, വി.കെ കുഞ്ഞാലിമാസ്റ്റര്‍, തെങ്ങലക്കണ്ടി അബ്ദുല്ല, കുഞ്ഞമ്മദ് കുനിയില്‍, കെ.വി കുഞ്ഞമ്മത്, കണ്ടിയില്‍ മുഹമ്മദ്‌, സി.വി.കെ അഷ്‌റഫ്‌, കെ.സി അബ്ദുല്ല ക്കുട്ടി, നൌഫല്‍ കിഴക്കയില്‍ പ്രസംഗിച്ചു. ഒ.ടി ജുറൈ ഖിറാഅത്ത് നടത്തി.രാത്രി നടന്ന ‘സര്‍ഗ്ഗ വേദി’ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ എന്‍.കെ മൂസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്‌ സുബൈര്‍ തോട്ടക്കാട് അധ്യക്ഷത വഹിച്ചു. കായിക മേളയില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ്‌ കൊറ്റാല വിതരണം ചെയ്തു. ലോക കഥാമത്സരത്തില്‍  ഒന്നാം സ്ഥാനം നേടിയ വെള്ളിയോടന്‍ സൈനുദ്ദീനെ ചടങ്ങില്‍ അനുമോദിച്ചു. നവാസ് പാലേരി, കെ.എം സമീര്‍, സി.വി മൊയ്തീന്‍ ഹാജി, കയമക്കണ്ടി അമ്മദ് ഹാജി, എം.പി ബഷീര്‍, എം.കെ സലാം, കളത്തില്‍ മമ്മു, സി.കെ ഫൈസല്‍, ഒ. മുനീര്‍, ഉസ്മാന്‍ കുനിയില്‍, കെ.പി ശിഹാബ് പ്രസംഗിച്ചു. തുടര്‍ന്ന് ജംഷീര്‍ മലപ്പുറം നയിച്ച സംഗീത വിരുന്ന് നടന്നു.ഇന്നലെ 4 മണിക്ക് ക്രസന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ സംഗമം പി.കുല്‍സു ടീച്ചറും,വിദ്യാര്‍ത്ഥി സദസ്സ് ടി.പി അഷ്‌റഫലിയും  ഉദ്ഘാടനം ചെയ്തു. രാത്രി ഏഴ് മണിക്ക് ‘പതിനാറാം ലോകസഭയുടെ ര്രഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന  സെമിനാര്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി ഉദ്ഘടാനം ചെയ്തു. ബിനോയ്‌ വിശ്വം, പി.എം സുരേഷ് ബാബു, എന്‍ വേണു, എം.സി വടകര, കെ.ടി അബ്ദുറഹിമാന്‍, കെ.കെ ഹനീഫ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe