മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു

news image
Jul 20, 2021, 10:13 am IST

തിരുവനന്തപുരം: മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നെടുമങ്ങാട് വീട്ടിൽ വെച്ചായിരുന്നു മരണം. നായനാർ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു. പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിത്.

 

കോൺഗ്രസ് എസ് നേതാവായിരുന്ന അദ്ദേഹം പിന്നീട് കേരളവികാസ് പാർട്ടി ഉണ്ടാക്കി. കുറച്ച് നാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. സംസ്ക്കാരം വൈകിട്ട് അഞ്ച് മണിക്ക് നെടുമങ്ങാട് ശ്മശാനത്തിൽ.

ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന്  മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe