മൂടാടി: മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം നടത്തി. കൃഷിഭവൻ്റെ നേതൃത്വത്തിൽ മൂടാടി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ജവാൻ കർഷക സംഘം നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവം പന്തലായനി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ നിർവഹിച്ചു. തുടർന്ന് പുതുതായി കൃഷി ചെയ്യുന്ന പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശബ്ന നിർവഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി ചടങ്ങിന് ആധ്യക്ഷ്യം വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ബ്ലോക് പഞ്ചായത്ത് അംഗം സുഹറ ഖാദർ, വാർഡ് മെമ്പർ ഹുസ്ന, കൃഷി ഓഫീസർ ഫൗസിയ, ഐസിഡിഎസ് ചെയർപേഴ്സൺ ശ്രീലത, പി നാരായണൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജവാൻ കർഷക കൂട്ടം കൺവീനർ സത്യൻ സ്വാഗതവും, നിയാസ് നന്ദിയും പറഞ്ഞു.
മൂടാടിയില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കീഴിൽ വിളവെടുപ്പ് ഉത്സവം നടത്തി
Dec 15, 2023, 4:20 am GMT+0000
payyolionline.in
വണ്ടിപ്പെരിയാര്‍ കേസ്; ‘പ്രതിഭാഗം അഭിഭാഷകന് പറഞ്ഞത് മാത്രം കേട്ടാണ് വി ..
യു .ഡി.എഫ് , ആർ എം പി മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി ..