മൂടാടിയിൽ കെൽട്രോൺ സുവർണജൂബിലി ആഘോഷിച്ചു

news image
Oct 27, 2023, 12:58 pm GMT+0000 payyolionline.in

മൂടാടി:  കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ)  50 ആം വാർഷികം സംസ്ഥാനവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കെൽട്രോൺ മൂടാടി യൂണിറ്റ് എം.എൽ.എ കാനത്തിൽ ജമീല ആഘോഷപരിപാടികൾ ഓൺൈലൻ വഴി ഉദ്ഘാടനം ചെയ്തു.  മുൻ ജീവനക്കാർ, അഭ്യുദയകാംക്ഷികൾ, വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവരെ ഈ ആഘോഷപരിപാടികളുടെ ഭാഗമായി കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി ആദരിച്ചു. ചടങ്ങില്‍ മുഖ്യാധിതിയായി പങ്കെടുക്കുകയും ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ആർ. ഹേമചന്ദ്രൻ (എക്സി. ഡയറക്ടർ, കെൽട്രോൺ),  ഷീജ പട്ടേരി വൈസ്. പ്രസിഡന്റ്, മൂടാടി ഗ്രാമപഞ്ചായത്ത്, കെ. ജീവാനന്ദൻ മാസ്റ്റർ ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ദിനേശൻ. ടി പ്രസിഡന്റ്, സ്പറ്റൊ കോഴിക്കോട് മേഖല കമ്മിറ്റി,  ആർ. സുനിൽ കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ ജന.സെക്രട്ടറി,  ജയപാലൻ കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന്‍ കേന്ദ്രകമ്മിറ്റി അംഗം,  അരുൺ കുമാർ, കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജന. സെക്രട്ടറി എന്നിവർ ആശംസകൾ അറിയിച്ചു. കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ മൂടാടി യൂണിറ്റ് ഹെഡ്  സതീഷ് കുമാർ സ്വാഗതവും കെൽട്രോൺ ലൈറ്റിംഗ് ഡിവിഷൻ മൂടാടി യൂണിറ്റ് ഡെപ്യൂട്ടി മാനേജർ  വിനേഷ്. കെ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe