മൂടാടി പഞ്ചായത്ത്‌ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു: സംഘർഷം, അറസ്റ്റ്

news image
Jul 11, 2024, 8:30 am GMT+0000 payyolionline.in

നന്തി: നന്തി ജനവാസ കേന്ദ്രത്തിലെ മാലിന്യം എടുത്തു മാറ്റുക, ജലനിധി പൈപ്പിന് വേണ്ടി കീറിമുറിച്ച റോഡുകൾ പുനസ്ഥാപിക്കുക, നന്തി ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക, ദുരിതമനുഭവിക്കുന്ന നന്തിയിലെ വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ഉപരോധ സമരത്തിൽ സംഘർഷം. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഉപരോധ സമരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ റിയാസ് ഉൽഘാടനം ചെയ്ത ചടങ്ങില്‍ സാലിം മുചുകുന്ന് സ്വാഗതം പറഞ്ഞു. ടി.കെ നാസർ,റഷീദ് എടത്തിൽ,റഫീഖ് ഇയ്യത്ത് കുനി,സിഫാദ് ഇല്ലത്ത്, ജിഷാദ് വിരവഞ്ചേരി, റബീഷ് പുളിമുക്ക്, ഫൈസൽ മൊകേരി, സമദ് വരിക്കോളി, റഫീഖ് വരിക്കോളി, സിനാൻ ഇല്ലത്ത് ഉപരോധ സമരത്തിന് നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ പഞ്ചായത്ത് ഭരണ സിമിതിക്കെതിരെ സമരം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും ജനറൽ സിക്രട്ടറി സലിം മുചുകുന്നും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe