കൊയിലാണ്ടി: മൂടാടി മണ്ഡലം കോണ്‍ഗ്രസ്കമ്മിറ്റി നടത്തിയ പദയാത്ര ഡി.സി.സി. സെക്രട്ടറി കൂടാളി അശോകന് ഉദ്ഘാടനംചെയ്തു. ജാഥാ ലീഡര്‍ കണിയാങ്കണ്ടി രാധാകൃഷ്ണനും ഡെപ്യൂട്ടി ലീഡര്‍ രൂപേഷ് കൂടത്തിലും പതാക ഏറ്റുവാങ്ങി.സമാപനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനംചെയ്തു. കെ.സി. കടമ്പൂരാന്, വി.പി. ഭാസ്കരന്, പപ്പന് മൂടാടി, ആര്. നാരായണന്, കാളിയേരി മൊയ്തു, കെ.ടി.വിനോദ്, സതീഷ് കുന്നമ്പത്ത്, വീക്കുറ്റി രവി, പൊറ്റക്കാട് ദാമോദരന്‍, വി.എം. രാഘവന്, ചേനോത്ത് രാജന്, രാമകൃഷ്ണന് പൊറ്റക്കാട്, പുതിയോട്ടില്‍ രാഘവന്, നെല്ലിമഠത്തില്‍ പ്രകാശന് എന്നിവര്‍ സംസാരിച്ചു. മൂടാടിമണ്ഡലം കോണ്‍ഗ്രസ് പദയാത്ര കൂടാളി അശോകന് ഉദ്ഘാടനംചെയ്യുന്നു.
Facebook Notice for EU!
You need to login to view and post FB Comments!