മൂടാടി:മൂടാടി ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന നൂറ് ഇന പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാട കർമ്മം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ പി.കെ അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക സീനത്ത് .കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി രമേശ് കാവിൽ സംസാരിച്ചു. വാർഡ് മെമ്പർ കെ സുമതി, വാസു മാസ്റ്റർ , വികസന സമിതി അംഗങ്ങളായ പി വി ഗംഗാധരൻ, രാധാകൃഷൻ കണിയാങ്കണ്ടി, ഡോ: ജമുനദേവി(അക്കാദമിക് കൺസൽട്ടൻ്റ്) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പി.ടി .എ പ്രസിഡണ്ട് വഹീദ എം.സി ചടങ്ങിൽ നന്ദി പറഞ്ഞു. മജീഷ്യൻ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള മാജിക് പരിശീലനം നടന്നു.