മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെ ഇരുപത്തിയേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

news image
Dec 3, 2013, 10:00 am IST payyolionline.in

പയ്യോളി : പണവും സ്വര്‍ണാഭരണങ്ങളും എടുത്തശേഷം മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന യുവാവിനെ ഭാര്യയുടെ പരാതിയില്‍ പയ്യോളി പോലീസ് അറസ്റ്റുചെയ്തു. കോട്ടക്കല്‍ ഗുരുപീഠത്തിന് സമീപം മധുരക്കണ്ടി ഇബ്നു മഷ്ഹുദി(27) നെതിരെയാണ് കേസെടുത്തത്.  അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ സ്വദേശിനിയായ രണ്ടാം ഭാര്യയാണ് പരാതി നല്‍കിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഇരിട്ടി സ്വദേശിയായ യുവതിയെ ആദ്യം ഇയാള്‍ വിവാഹം ചെയ്തിരുന്നു. അത് ഒഴിവാക്കിയതിനുശേഷമാണ് ഹര്‍ഷിനയെ വിവാഹം ചെയ്തത്. മൂന്നാമത് കോഴിക്കോട്ടുനിന്നും വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതായാണ് ഹര്‍ഷിനയുടെ പരാതി. സ്ത്രീധന പീഡനത്തിനാണ് പോലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ തിരൂരിലെ ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe