23
Monday
Nov 2020
Home > ആര്യകല്‍പ

മൂരാട് പടിഞ്ഞാറേ തുരുത്തി – പുല്ലാരി താഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു

Tuesday 27 OCTOBER 2020

പയ്യോളി: ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് തീരദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽപെടുത്തി 47 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മൂരാട് പടിഞ്ഞാറേ തുരുത്തി – പുല്ലാരി താഴ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി. കെ ദാസൻ എം എൽ എ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി. സ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, കൗൺസിലർ ടി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കൗൺസിലർ കെ എം രാമകൃഷ്ണൻ സ്വാഗതവും, കെ കെ രമേശൻ നന്ദിയും പറഞ്ഞു.

മൂരാട് -കോട്ട തുരുത്തി പുല്ലാരി താഴറോഡിന്റെ പ്രവൃത്തിഉദ്ഘാടനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!