മൂരാട് ദേശീയപാതയില്‍ ബൈക്കില്‍ ബസിടിച്ചു അപകടം; ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

news image
Jan 15, 2021, 4:15 pm IST

പയ്യോളി : മൂരാട്  ദേശീയപാതയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍  ടൂ വീലര്‍ ഓടിച്ച യുവാവ്  അത്ഭുതകരമായി രക്ഷപ്പെട്ടു.  പാലയാട്ട് നട  പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. മണിയൂര്‍ അമ്പലമുക്ക് തട്ടാര്‍കണ്ടി മനോജിന്റെ മകന്‍ അരുണ്‍ ഓടിച്ച ബൈക്കിലാണ് സ്വകാര്യ ബസിടിച്ചത്.

അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ടൂവീലര്‍ ഓടിച്ച യുവാവ് ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയടിച്ച് വീണ അരുണ്‍  ഹെല്‍മെറ്റ് ധരിച്ചത്  കൊണ്ടാണ് കൂടുതല്‍  പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് എന്നു  ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe